ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പരിനഞ്ചിന് (തിരുവോണ ദിവസം) കോഴിക്കോട്ട് പൂർത്തിയായി.
കോഴിക്കോടും, മൈസൂറിലുമായി തൊണ്ണൂറു ദിവസം നീണ്ടു നിന്ന മാരത്തോൺ ചിത്രീകരണത്തോടെയാണ് ചിതീകരണം പൂർത്തിയായത്.
യുവനായകൻ ഷെയ്ൻനിഗം നായകനാകുന്ന ഈ ചിത്രത്തിൽ പ്രശസ്ത തെലുങ്കു നടി വൈദ്യാ സാക്ഷിയാണ് നായിക.മമ്മൂട്ടി നായകനായി അഭിനയിച്ച ഏജൻ്റ് എന്ന ചിത്രത്തിലും വൈദ്യയായിരുന്നു നായിക. പ്രതികൂല കാലാവസ്ഥയും, നിരവധി പ്രതികൂല സാഹചര്യങ്ങളുമൊക്കെ ചിത്രീകരണത്തിന് വലിയ പ്രതിസന്ധികൾക്കിടയാക്കി. പ്രതീക്ഷിച്ചതിലും വളരെയധികം ദിവസങ്ങൾ നീണ്ടുപോകാനും, ബഡ്ജറ്റിലും വലിയ വ്യത്യാസം ഉണ്ടായതായും ചിത്രീകരണത്തിനു സമാപനം കുറിച്ചു നടന്ന കൂട്ടായ്മയിൽ സംവിധായകൻ വീര അനുസ്മരിച്ചു.
വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം, തികഞ്ഞ കാലിക പ്രാധാന്യമുള്ള വിഷയങ്ങളോടെയെത്തുന്ന പൂർണ്ണമായ ലൗ സ്റ്റോറിയാണ്. സംഗീത പ്രാധാന്യവും, ദൃശ്യ മനോഹരവുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം സമീപകാല സിനിമയിലെ മികച്ച പ്രണയ ചിത്രമായിരിക്കും. ഏറെ വിവാദങ്ങൾക്കു തിരി കൊളുത്താൻ പോരുന്നതായിരിക്കും ചിത്രത്തിൻ്റെ കാതലായ വിഷയം.
ജോണി ആൻ്റണി സുരേഷ് കൃഷ്ണ, ജോയ്മത്യൂ, മധുപാൽ.കെ.യു, മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിഷാദ് കോയയുടേതാണ് തിരക്കഥ.
സംഗീതം – വി. നന്ദഗോപാൽ.
ഛായാഗ്രഹണം – രവിചന്ദ്രൻ.
കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് – അമൽ
കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ.
– വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb