gnn24x7

ഹൃദയാഘാതത്തെ തുടർന്ന് യുവ സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

0
979
gnn24x7

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് യുവ നടനായ ശബരീനാഥ് കഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. യുവാവിന് 43 വയസ്സ് പ്രായമേ മരണസമയത്ത് ഉണ്ടായിരുന്നുള്ളൂ. നടന്റെ അപ്രതീക്ഷിത മരണം ഓണം സീരിയൽ സിനിമാലോകത്തെ സുഹൃത്തുക്കളെ ഞെട്ടിച്ചു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സീരിയലായ പാടാത്ത പൈങ്കിളി എന്ന എന്ന സീരിയലിലെ സുപ്രധാന കഥാപാത്രമായിരുന്നു ശബരീനാഥ് . പാടാത്ത പൈങ്കിളി എന്ന സീരിയലിന് പുറമെ സ്വാമി അയ്യപ്പൻ, സ്ത്രീപദം തുടങ്ങിയ സീരിയലുകളിൽ എല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സഹപ്രവർത്തകന്റെ അപ്രതീക്ഷിത മരണം സീരിയൽ രംഗത്ത് മ്ലാനത പടർത്തിയിട്ടുണ്ട്.

gnn24x7