gnn24x7

ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്

0
432
gnn24x7

ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനമായ നാളെയാണ് പുരസ്‌കാരം നല്‍കുന്നത്. രാവിലെ 9 മണിയ്ക്ക് സന്നിധാനം വലിയ നടപ്പന്തലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരം നല്‍കുന്നത്.

രാജു എബ്രഹാം എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ കെ.എസ്.രവി, എന്‍.വിജയകുമാര്‍, ആന്റോ ആന്റണി എംപി, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ദേവസ്വം ഓംബുഡ്സ്മാന്‍ പി.ആര്‍.രാമന്‍, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ശബരിമല ഹൈപവര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജ്യോതിലാല്‍ പ്രശസ്തിപത്രം വായിക്കും. തുടര്‍ന്ന് ഇളയരാജയുടെ സംഗീതവിരുന്നുമുണ്ടാകും. 

gnn24x7