നാദിർഷ മികച്ച സംഗീതജ്ഞനും ഗായകനുമാണ്. അദ്ദേഹത്തിൻ്റെ പാരഡി ഗാനങ്ങൾ ഏറെ പ്രശസ്തവുമാണ്. തൻ്റെ ചിത്രങ്ങൾകഴിവതും സംഗീതത്തിനു പ്രാധാന്യം നൽകുന്നതുമായിരിക്കും. തൻ്റെ ചിത്രങ്ങളിൽ കഴിവതും സംഗീതമൊരുക്കുന്നതും നാദിർഷ തന്നെയാണ്. ഇപ്പോൾ ഏറ്റവും പുതിയതായി നാദിർഷ സംവിധാനം ചെയ്യുന്ന
മാജിക്ക് മഷ്റൂം എന്ന ചിത്രവും സംഗീത സാന്ദ്രമാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ഒമ്പതു പ്രശസ്ത ഗായകരുടെ സംഗമമാണ് ഈ ചിത്രത്തിലുള്ളത്. മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്. ചിത്ര, ബോളിവുഡ് അടക്കം ഇന്ത്യയിലെ നിരവധി ഭാഷകൾക്കു പ്രിയങ്കരിയായ ശ്രേയാ ഘോഷാൽ, ശങ്കർ മഹാദേവൻ, വേറിട്ട ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയ ഗായകൻ ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ, ഹനാൻഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ എന്നീ ഗായകരാണ് ഈ ചിത്രത്തിനു വേണ്ടി ആലാപനം നടത്തുന്നത്.
ഒരു പക്ഷെ ഇത്രയും പ്രശസ്ത ഗായകരുടെ സംഗമം ഉണ്ടാകുന്ന ഒരു ചിത്രം സമീപകാലത്ത് മാജിക് മഷ്റൂം തന്നെയെന്നു തന്നെ പറയാം.
ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ, എന്നിവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. നാദിർഷയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
മലയാളികൾക്ക് എന്നും നെഞ്ചോടു ചേർത്ത് വയ്ക്കാൻ പറ്റും വിധത്തിലുള്ള ഇമ്പമാർന്ന ഗാനങ്ങൾ തന്നെയാണ് ഈ ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം
മലയോര ജില്ലയായ ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോൺ എന്ന യുവാവിൻ്റെകഥ തികഞ്ഞ ഫാമിലി ഹ്യൂമർ,
ഫാൻ്റെസി ജോണറിൽ പറയുകയാണ് ഈ ചിത്രത്തിലൂടെ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ
അക്ഷയ ഉദയകുമാറും മീനാഷിയുമാണു നായികമാരാകുന്നു.
സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആൻ്റെണി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്, അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ, പൂജ മോഹൻരാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പശ്ചാത്തല സംഗീതം – മണികണ്ഠൻ അയ്യപ്പ.
ഛായാഗ്രഹണം – സുജിത് വാസുദേവ്.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം – എം. ബാവ.
സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മേക്കപ്പ് – പി.വി. ശങ്കർ.
ഹെയർ സ്റ്റൈലിഷ് – നരസിംഹ സ്വാമി.
കോസ്റ്റ്യും ഡിസൈൻ – ദീപ്തി അനുരാഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷൈനു ചന്ദ്രഹാസ്.
സ്റ്റുഡിയോ – ചലച്ചിത്രം.
ഫിനാൻസ് കൺട്രോളർ – സിറാജ് മൂൺ ബീം.
പ്രൊജക്റ്റ് ഡിസൈനർ – രജീഷ് പത്തംകുളം.
പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ
പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ.
തൊടുപുഴ, ഇടുക്കി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
🔗https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb