gnn24x7

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം-3യ്ക്ക് പുതിയ പോസ്റ്റർ

0
17
gnn24x7

വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം.
ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം
പ്രേക്ഷകർ നെഞ്ചോടു ചേർത്ത ജോർജുകുട്ടിയുടെ പുതിയ ലുക്കോടെ ദൃശ്യം-3യുടെ പുതിയ പോസ്റ്റർ എത്തി.
ജീത്തു ജോസഫി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണിപെരുമ്പാവൂർ നിർമ്മിക്കുന്നു.

ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.
ആഗോള തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ചിത്രമാണ് ദൃശ്യം-3. ജോർജുകുട്ടിയേയും കുടുംബത്തേയും വരവേൽക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7