gnn24x7

“നിമ്രോദ്”; ഷൈൻ ടോം ചാക്കോ, ലാൽ ജോസ്, ദിവ്യാ പിള്ള, ആത്മീയാ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു… ഒഫീഷ്യൽ ലോഞ്ചിംഗ് ദുബായിൽ

0
414
gnn24x7

സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് രണ്ടായിരത്തി ഇരുപത്തിമൂന്ന് നവംബർ ഇരുപത്തി നാല് വെള്ളിയാഴ്ച്ച ദുബായിൽ അരങ്ങേറുന്നു.

ഷാർജ സഫാരി മാളിൽ വൈകുന്നേരം ഏഴു മണിക്ക് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്നു. ഇരുപത്തിയഞ്ച് ശനിയാഴ്ച അബുദാബി സോഷ്യൽ സെന്റെറിലും ചടങ്ങുണ്ട്.

പൂർണ്ണമായും  ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്ഷൈൻ ടോം ചാക്കോയാണ്.

നാലു സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ദിവ്യാ പിള്ള, ആത്മീയാ രാജൻ (ജോസഫ് ഫെയിം), പാർവ്വതി ബാബു എന്നിവർ നായികാനിരയിലെ പ്രധാനികളാണ്.

പ്രശസ്ത സംവിധായകൻ ലാൽ ജോസ് സുപ്രധാനമായ ഒരുകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവനടൻ അമീർ നിയാസ് ( റൺ ബേബി റൺ ഫെയിം, മാസ്റ്റർപീസ് രാമ ലീല, ഫെയിം) എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തിരക്കഥ – കെ.എം. പ്രതീഷ്.

ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ.ഷഫീർ ഈണം പകർന്നിരിക്കുന്നു.

തെലുങ്ക് – തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖർ.വി.ജോസഫ്

ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റിംഗ് – അയൂബ് ഖാൻ.

കലാസംവിധാനം – കോയാസ്.

മേക്കപ്പ് – റോണക്സ്‌ സേവ്യർ.

കോസ്റ്റ്യും – ഡിസൈൻ – സമീരാ സനീഷ്.

പ്രൊജക്റ്റ് ഡിസൈനർ – ലിജു നടേരി .

ഡിസംബർ അവസാനവാരത്തിൽ ചിത്രീകരണമാരംഭി

ക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലും ജോർജിയായിലുമായി   ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
gnn24x7