gnn24x7

അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എൻ എം ബാദുഷ

0
322
gnn24x7

അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ. അനിൽ കുളിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങളെന്നാണ് ബാദുഷ ചിത്രങ്ങള്‍ക്ക് ഒപ്പം നല്‍കിയിരിക്കുന്ന കുറിപ്പ്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അനില്‍ നെടുമങ്ങാടും സുഹൃത്തുക്കളോടൊപ്പം തൊടുപുഴ മലങ്കര ജലശയത്തില്‍ എത്തിയത്. ജോജു ജോര്‍ജ് നായകനായ പീസ് എന്ന സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ എത്തിയതായിരുന്നു ഇവർ. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അഴകയത്തില്‍ പെടുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്ത്, ആമി, മേൽവിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിൽ‌ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അഭിനേതാവാണ് അനിൽ നെടുമങ്ങാട്.

അതേസമയം അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

gnn24x7