gnn24x7

പാർട്ട്ണേർസ് ആരംഭിച്ചു

0
295
gnn24x7

ഒരു തിരക്കഥാകൃത്തുകൂടി സംവിധായകനിരയിലേക്കു കടന്നു വരുന്ന ചിത്രമാണ് പാർട്ട്ണേർസ്. നവീൻ ജോൺ ആണ് സംവിധായകൻ. ഇര എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് ശ്രദ്ധേയനായ നവീൻ ജോൺ പിന്നീട് മമ്മുട്ടി – വൈശാഖ് ടീമിൻ്റെ പുതിയ ചിത്രമായ ന്യൂയോർക്കിൻ്റെ തിരക്കഥയും രചിച്ചു കൊണ്ട് ശ്രദ്ധേയനാണ്. ധ്യാൻ ശ്രീനിവാസനെ നായകനാക്കിയാണ് പാർട്ട്ണേർസിനെ നവീൻ ജോൺ അണിയിച്ചൊരുന്നുന്നത്. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് വെള്ളിയാഴ്ച്ച കാസർകോട്ട് ആരംഭിച്ചു.

കാസർകോട്ട് സമീപകാലത്തു നടന്ന ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി പൂർണ്ണമായും ഒരു ത്രില്ലർ സിനിമയായിരിക്കുമിത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ സറ്റ്ന ടൈറ്റസ് ആണ് നായിക. പിച്ചക്കാരൻ എന്ന തമിഴ് സിനിമയിലൂടെ ഏറെ ശ്രദ്ധേയമായ നടിയാണ് സാറ്റ്ന ടൈറ്റസ് കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം ഹരിഷ് ചെരടി ‘അനീഷ് ഗോപാൽ. നീരജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹരി നാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു.ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌.സുനിൽ. എസ്. പിള്ളകലാസംവിധാനം.സുരേഷ് കൊല്ലം.മേക്കപ്പ് – സജി കൊരട്ടി.കോസ്റ്റ്യം‌ ഡിസൈൻ – സുജിത് മട്ടന്നൂർ.പ്രൊഡക്ഷൻ കൺട്രോളർ.സതീഷ് കാവിൽ കോട്ട, കാസർകോഡും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫോട്ടോ – രാംദാസ് മാത്തൂർ.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here