സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കി. താരത്തിന്റെ 251ാമത്തെ ചിത്രമാണിത് .
സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താടിയും നീട്ടിവളർത്തിയ മുടിയും വലതുകൈയിൽ വലിയൊരു ടാറ്റുവും അണിഞ്ഞ് വ്യത്യസ്തമായ ലുക്കിലാണ് കഥാപാത്രം.
രാഹുൽ ചന്ദ്രൻറെ സംവിധാനത്തിൽ എതിറിയൽ എൻറർടെയ്‍ൻമെൻറ്സ് നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീൻ സലിം ആണ്. ഓഗസ്റ്റ് സിനിമാസ് ആണ് വിതരണം. ചിത്രത്തിന്റെ പേരും മറ്റ് അണിയറ പ്രവർത്തകർ ആരൊക്കെയെന്നതും അടക്കമുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.





































