കൊവിഡ് 19 വ്യാപനം രാജ്യത്ത് നടക്കവേ മനുഷ്യര്‍ പല തരത്തിലുള്ള ദുരിതത്തിലാണ്. ഈ സമയത്ത് നിരവധി സെലബ്രിറ്റികളാണ് സഹായവുമായി രംഗത്തെത്തിയത്.
തെലുങ്ക് നടന്‍ പ്രഭാസ് മാത്രം സംഭാവനയായി ഇത് വരെ നല്‍കിയത് 4.50 കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് സംഭാവനയായി നല്‍കിയത് 3 കോടി രൂപയാണ്.
ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ വീതവും നല്‍കി. അതിന് പിന്നാലെ നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ സിനിമാ രംഗത്ത് തൊഴിലെടുക്കുന്ന ദിവസക്കൂലിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ്മക്ക് പ്രഭാസ് 50 ലക്ഷം രൂപയും നല്‍കി.
വ്യത്യസ്ത അഭിനേതാക്കളില്‍ നിന്നായി ഇത് വരെ കൂട്ടായ്മ 3.80 കോടി രൂപയാണ് കണ്ടെത്തിയത്. ചിരഞ്ജീവി 1 കോടി രൂപ, ജൂനിയര്‍ എന്‍.ടി.ആര്‍ 25 ലക്ഷം രൂപ, നാഗാര്‍ജുന 1 കോടി രൂപ, സുരേഷ് പ്രൊഡക്ഷന്‍സ് വെങ്കടേഷ് റാണ എന്നിവര്‍ ചേര്‍ന്ന് 1 കോടി രൂപ, മഹേഷ് ബാബു 25ലക്ഷം രൂപ, രാം ചരണ്‍ 30 ലക്ഷം രൂപ എന്നിങ്ങനെയാണ് സംഭാവന നല്‍കിയിട്ടുള്ളത്.





































