gnn24x7

അപൂർവ്വ പുത്രന്മാർ ഒ.ടി.ടിയിൽ

0
83
gnn24x7

ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പൻ്റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ടു് ആൺമക്കളുടേയും കഥ തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂർവ്വപുത്രന്മാർ എന്ന ചിത്രം ഓ.ടി.ടിയിലെത്തിയിരിക്കുന്നു.

ആമസോൺ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.

റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങൾ ചിത്രത്തിൻ്റെ പ്രദർശനത്തിന് ഇടക്കു തടസ്സം നേരിട്ടതിനാൽ പ്രദർശനം നിർത്തേണ്ട സാഹചര്യമുണ്ടായി.

ഇപ്പോൾ പ്രേക്ഷകർക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ആസ്വദിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു.

രജിത്ത് ആർ.എൽ – ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യാനി എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ആരതി കൃഷ്ണയാണു നിർമ്മിച്ചിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് അശോകൻ എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7