gnn24x7

രാവണപ്രഭു ഒക്ടോബർ പത്തിന്

0
55
gnn24x7

നൂതന ദൃശ്യ. ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽരാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.
ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു.


രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ
മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും , മുണ്ടക്കൽ ശേഖരനുമൊക്കെ  പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്,സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു , അഗസ്റ്റിൻ,രാമു, മണിയൻപിള്ള രാജു, തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു.

സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം.
ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണം – പി.സുകുമാർ.
മറ്റിനിനൗ ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നു.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7