ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെങ്കിലും ഈ ഗാനം ഏതൊരാൾക്കും ആസ്വദിക്കാവുന്നതാണ്.
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട് ഫെജോ, ഹിമ്മാ ഹിലാരി, നിന്നിതാ ഹിലാരി എന്നിവർ പാടിയ
പറപറ പറ പറക്കണ പൂവേ … പൂവേ … പൂവേ …പുവേ … കളറാവട്ടെ…
ചിരി… ചിരി… ചിരി…. ചിരിക്കണ ചുണ്ടേ…
പവറാവട്ടെ ….
എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഓണ മൂഡിൽ എന്ന അനൗൺസോടെ എത്തുന്ന ഈ ഗാനം കേരളത്തിൻ്റെ പ്രധാന സ്ഥലങ്ങളെയൊക്കെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് ഗാനത്തിൻ്റെ ഒഴുക്ക്.
മികച്ച നർത്തകൻ കൂടിയായ റംസാൻ മുഹമ്മദും ഗൗരി കൃഷ്ണയും, ലീഡുചെയ്യുന്ന ഈ ഗാനരംഗത്തിൽ നരേൻ, ശബരീഷ് വർമ്മ തുടങ്ങിയ അഭിനേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യവും ഉണ്ട്.
ഹ്യൂമർ, ത്രില്ലർ മൂഡിലൊരുക്കുന്ന ഈ ചിത്രത്തിൻ്റെ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനനുയോജ്യമായ വിധത്തിൽത്തന്നെയാണ് ഈ ഗാന രംഗം. സമൂഹമാധ്യമങ്ങളിലൂടെ ഈ ഗാനം ഇന്ന് യുവജനത ഏറ്റെടുത്തിരിക്കുകയാണ്.
ഓണക്കാലത്ത് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ ബാബു ആൻ്റെണി, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാ രമേഷ്, ജയശ്രീ, ആൻ സലിം എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെഅജുവർഗീസും അവതരിപ്പിക്കുന്നു.
തിരക്കഥ – സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.
ഗാനങ്ങൾ – വിനായക് ശശികുമാർ – വൈശാഖ് സുഗുണൻ
സംഗീതം – ബിബിൻ ജോസഫ്.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് -കിരൺ ദാസ്.
കലാസംവിധാനം – സുനിൽ കുമാരൻ
മേക്കപ്പ് – സുധി കട്ടപ്പന
കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം – ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ – യെല്ലോ ടൂത്ത്.
ആക്ഷൻ ഫീനിക്സ് പ്രഭു
ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല.
സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb