gnn24x7

നടന്‍ സഞ്ജയ് ദത്തിനെ കടുത്ത ശ്വാസതടസത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
275
gnn24x7

മുംബൈ: നടന്‍ സഞ്ജയ് ദത്തിനെ കടുത്ത ശ്വാസതടസത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജയ് ദത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണ്. സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

കഴിഞ്ഞ ദിവസമാണ് ശ്വാസതടസത്തെ തുടര്‍ന്ന് താരത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിറയെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി സഞ്ജയ് ദത്ത് രംഗത്ത് എത്തി.

തനിക്ക് പ്രശ്നമൊന്നുമില്ലെന്നും നിരീക്ഷണത്തിലാണ് താന്‍ എന്നുമാണ് സഞ്ജയ ട്വീറ്റ് ചെയ്തത്. അടുത്ത ദിവസങ്ങളില്‍ വീട്ടിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കി. സഞ്ജയ് ദത്തിനെ നോണ്‍-കൊവിഡ് ഐ.സി.യു വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ലീലാവതി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here