gnn24x7

ഹരീഷ് കണാരൻ നായകനായ പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും

0
308
gnn24x7

കോഴിക്കോടൻ ഭാഷയും ശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിജോയ് ജോസഫാണ്. മഹേഷ് നാരായണൻ, വി.കെ.പ്രകാശ്, ജോസ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്നിരുന്ന വ്യക്തിയാണ് ബിജോയ് ജോസഫ്.

ജെമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലൂടെ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്. ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിലെ നാം ഓരോരുത്തരുടേയും പ്രതിനിധിയായിത്തന്നെ കണക്കാക്കാം.

അജു വർഗീസ്, സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു, നിർമ്മൽ പാലാഴി, സരയൂ ,സീനത്ത്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ -ബിജോയ് ജോസഫ്
തിരക്കഥ -സംഭാഷണം പോൾ വർഗീസ്.
ഹരിനാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു.
മനോജ പിള്ളയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള
കലാസംവിധാനം – ത്യാഗു തവനൂർ.
കോസ്റ്റ്യം – ഡിസൈൻ.ലിജി പ്രേമൻ
മേക്കപ്പ് – ഹസ്സൻ വണ്ടൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – അഭിലാഷ് അർജുൻ.
പ്രൊഡക്ഷൻ കൺട്രോളർ. റിച്ചാർഡ് .
വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here