നായ്ക്കുട്ടികൾ സംസാരിക്കുകയും പ്രണയിക്കുകയും ഒക്കെ ചെയ്തു കൊണ്ട് നാലു നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഏതു ഭാഷക്കും ദേശത്തിനും ഇണങ്ങുംവിധത്തിൽ പാൻ ഇന്ത്യൻ സിനിമയായി ഈ ചിത്രത്തെ കണക്കാക്കാം.
ഈ നായ്ക്കുട്ടികൾ സംസാരിക്കുന്നത് മലയാള സിനിമയിലെ നിരവധി പ്രമുഖരായ താരങ്ങളുടെ ശബ്ദത്തിലൂടെയാണ് എന്നത് മറ്റൊരു കൗതുകമാണ്.
വാലാട്ടി എന്ന ചിത്രത്തിന് മൂന്നു വർഷത്തോളം നീണ്ടു നിന്ന പരിശീലനം തന്നെ വേണ്ടി വന്നുവെന്ന് നിർമ്മാതാവ് വിജയ് ‘ബാബു പറഞ്ഞു.
ഇത്രയും പ്രീ പ്രൊഡക്ഷൻ ചെയ്ത മറ്റൊരു സിനിമയും ഉണ്ടായിട്ടില്ല.
കോവിഡ് കാലത്തായിരുന്നു ചിത്രീകരണം.’ അതു കൊണ്ടു തന്നെ വളരെ ഒതുങ്ങി. ഒരു പ്രശ്നവുമില്ലാതെ ചിത്രീകരണം പൂർത്തിയാക്കുവാൻ കഴിഞ്ഞതായി വിജയ് ബാബു പറഞ്ഞു.
പിന്നീട് പോസ്റ്റ് പ്രൊഡക്ഷനു വേണ്ടിയും തല്ല സമയമെടുത്തു.
പലപ്പോഴും വീണ്ടും വീണ്ടും കറക്ടുചെയ്താണ് ഈ നിലയിലേക്കു എത്തപ്പെട്ടത്.
മലയാള മൊഴികെ മറ്റുള്ള ഭാഷകളിലെല്ലാം ചിത്രം പ്രദർശനത്തിനെടുത്തിരിക്കുന്നത് ഇൻഡ്യയിലെ പ്രമുഖ കമ്പനിയായ കെ.ആർ.ജി. സ്റ്റുഡിയോ സ്സാണ്.
ഛായാഗ്രഹണം – വിഷ്ണു പണിക്കർ.
എഡിറ്റിംഗ് – അയൂബ് ഖാൻ.
കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു
നിർമ്മാണ നിർവഹണം – ഷിബു.ജി.സുശീലൻ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6






































