gnn24x7

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

0
15
gnn24x7


ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …
പായ്ക്കപ്പായി.
ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം
എഴുപതു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് പൂർത്തിയായിരി ക്കുന്നത്. കോ പ്രൊഡ്യൂസർ – ജോമി ജോസഫ് പുളിങ്കുന്ന്.

മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാൻ്റർ മാരുടേയും, അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിൻ്റേയും കഥയാണ് ആക് ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
മൂന്നാർ, മറയൂർ, കാന്തല്ലൂർ, മുണ്ടക്കയം, പാലാ കോട്ടയം, തേനി, എന്നിവിടങ്ങളിലാ
യാണ് ചിത്രീകരണം പൂർത്തിയായിരി
ക്കുന്നത്. ജോജുജോർജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെ അണി നിരക്കുന്നു.

ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ. സാജനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
കലാസംവിധാനം – സാബു റാം .
മേക്കപ്പ്- സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.
സ്റ്റിൽസ് – ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്
പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.

മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ,
രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.

വാഴൂർജോസ്.

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7