നടന്‍ ഷെയ്ന്‍ നിഗം വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക്. വിലക്ക് നീക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെയാണിത്. ഏപ്രില്‍ 15 മുതല്‍ ഷെയ്‌നിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയിലിലായിരിക്കും ആദ്യം അഭിനയിക്കുക. അതിന് ശേഷം ഖുര്‍ബാനിയുടെ സെറ്റിലെത്തും. മാര്‍ച്ച് 31ന് ഖുര്‍ബാനിയുടെ ചിത്രീകരണത്തിനെത്തുമെന്നും
പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ആന്റോ ജോസഫ് അറിയിച്ചു.
വിഷയത്തില്‍ താരസംഘടനയായ അമ്മ ഇടപെട്ടിരുന്നു. ചര്‍ച്ചയുടെ ഭാഗമായി വെയില്‍, ഖുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം രൂപ നല്‍കാന്‍ ഷെയ്ന്‍ നിഗം സമ്മതിച്ചിരുന്നു. ഇത് നിര്‍മ്മാതാക്കളും സമ്മതിച്ചതോടെയാണ് തര്‍ക്കം അവസാനിച്ചത്.







































