gnn24x7

ഷൈൻ നിഗത്തിന് പുതിയ മുഖം – “ഖുർബാനി” ടീസർ പുറത്തിറങ്ങി

0
251
gnn24x7

ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിൻ്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു –
‘കുർബാനി’. ഈ ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തുവിട്ടു.

പ്രധാനമായും യൂത്തിനെ ആകർഥിക്കുന്ന ഒരു ലൗ സ്റ്റോറിയാണന്ന് ഈ ടീസർ വ്യക്തമാക്കുന്നു. നവാഗതനായ ജിയോവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്.
യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥാപുരോഗതി.
ഇങ്ങനെയുള്ള ഒരാളിന്റെ മനസ്സിൽ കടന്നുവരുന്ന ഒരു വാശിയുണ്ട്. ആ വാശി നാടിനും സമൂഹത്തിനും ഗുണകരമാകുന്നതില ക്കുള്ള കടന്നുവരവ്.
ആരോടുമുള്ള വ്യക്തി വൈരാഗ്യമില്ലാതെ ആരെയും എതിർക്കാതെ, ലഷ്യം നേടാനായിട്ടുള്ള അവന്റെ ശ്രമത്തിനു പിൻബലമായി പ്രകൃതിയും സമൂഹവും അവനിലേക്ക് എത്തപ്പെടുന്നതാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

ആർഷാ ചാന്ദ്‌നി ബൈജുവാണ് നായിക.
മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, മധുര മനോഹര മോഹം, രാമചന്ദ്രബോസ്& കമ്പനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ആർഷാ ചാന്ദ്നി ബൈജു ചാരുഹാസൻ,
സൗബിൽ ഷാഹിർ, ജോയ് മാത്യു, ഹരിശ്രീ അശോകൻ ഹരീഷ് കണാരൻ, ജയിംസ് ഏല്യാ, ശീജിത്ത് രവി, കോട്ടയം പ്രദീപ്, സജി പ്രേംജി, ഇൻഡ്യൻ, സുധി കൊല്ലം, അജയ് മാത്യ നന്ദിനി എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – കൈതപ്രം, മനു മഞ്ജിത്ത്, അജീഷ് ദാസൻ,
സംഗീതം – എം.ജയചന്ദ്രൻ. അഫ്സൽ യൂസഫ്, മുജീബ് മജീദ്. റോബിൻ ഏബ്രഹാം,
ഛായാഗ്രഹണം – സുനോജ് വേലായുധൻ,
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം – സഹസ്ബാല.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ’
പ്രൊഡക്ഷൻ ഡിസൈനർ – സഞ്ജു ജെ.
പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി

വർണ്ണ ചിത്ര റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7