gnn24x7

കർഷകർക്ക് പുതപ്പുകൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന നൽകി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്

0
318
gnn24x7

ന്യൂദല്‍ഹി: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ദില്‍ജിത് ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തുകയും കർഷകർക്ക് തണുപ്പകറ്റാനുള്ള കമ്പിളി പുതപ്പുകൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയുകയും ചെയ്തു. പഞ്ചാബി ഗായകനായ സിന്‍ഘ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

താന്‍ കര്‍ഷകരെ കാണാനും നിങ്ങളെ കേള്‍ക്കാനുമാണ് ഇവിടെക്കെത്തിയതെന്നും തനിക്ക് സംസാരിക്കാനല്ലെന്നും ദില്‍ജിത് കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. “കർഷകരുടെ ആവശ്യം അംഗീകരിക്കുക എന്ന ഒരു അഭ്യർത്ഥന മാത്രമെ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കാനുള്ളൂ. ഇവർ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ട്വിറ്ററിൽ കാര്യങ്ങൾ വളച്ചൊടിച്ചെങ്കിലും കർഷകർ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്, ഇവിടെ അക്രമത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല.” എന്ന് ദിൽജിത് കൂട്ടിച്ചേർത്തു.

gnn24x7