gnn24x7

ജഗദീഷിൻ്റെ സുമാദത്തൻ; കിഷ്ക്കിണ്ഡാ കാണ്ഡം ന്യൂ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

0
244
gnn24x7

സമീപകാലത്ത് ജഗദീഷിൻ്റെ കഥാപാത്രങ്ങൾ ഏറെ വൈറലാണ്.

രണ്ടു ഘട്ടങ്ങളിലൂടെയാണ് ജഗദീഷിൻ്റെ അഭിനയ ജീവിതം.

ചെറിയ വേഷങ്ങളിൽ നിന്ന് നായകസ്ഥാനത്ത് അതിനിടയിലും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലും തിളങ്ങി.

പിന്നീട് ഒരിടവേളയുണ്ടായി. അതിനെ ബ്രേക്ക് ചെയ്തു കൊണ്ട് തൻ്റ രണ്ടാം വരവിൽ വൈവിധ്യമാർന്നതും, ഏറെ അഭിനയ സാദ്ധ്യതകൾ നിറഞ്ഞതുമായ കഥാപാത്രങ്ങളാണ് ജഗദീഷിനെ തേടി വന്നത്.

 ലീല, റോഷാക്ക്, തീപ്പൊരി ബെന്നി… അങ്ങനെ നീളുന്നു ആ പട്ടിക.

ഇപ്പോഴിതാ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെച്ചുന്ന കിഷ്കിണ്ഡാ കാണ്ഡം എന്ന ചിത്രത്തിലെ സുമാദത്തൻ എന്ന കഥാപാത്രവുമായി വീണ്ടും അരങ്ങുതകർക്കാൻ ഒരുങ്ങുകയാണ് ജഗദിഷ് . ഈ കഥാപാത്രത്തിൻ്റെ  പോസ്റ്ററോടെ ചിത്രത്തിൻ്റെ പുതിയ പ്രൊമോഷൻ കണ്ടൻ്റ് പുറത്തുവിട്ടിരിക്കുന്നു.  ഈ

കഥാപാത്രത്തിൻ്റെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ അധികം പുറത്തുവിടുന്നില്ല.

അൽപ്പം ദുരൂഹതയും, സസ്പെൻസുമൊക്കെ ഈ കഥാപാത്രത്തിൻ്റെ പിന്നിലുണ്ടാകാനാണു സാധ്യത. അതിനായി സെപ്റ്റംബർ പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തുന്നതുവരെ കാത്തിരിക്കേണ്ടിവരും.

ഗുഡ്‌വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം ഫോറസ്റ്റുമായി ബന്ധമുള്ള ഒരു യുവാവിൻ്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്.

ആസിഫ് അലിനായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ബാലമുരളിയാണു നായിക. നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണുവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്  എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ബാഹുൽ രമേഷിൻ്റേതാണ് തിരക്കഥയും ഛായാഗ്രഹണവും.

സംഗീതം – മുജീബ് മജീദ്.

എഡിറ്റിംഗ് – സൂരജ്. ഈ. എസ്.

കലാസംവിധാനം – സജീഷ് താമരശ്ശേരി.

കോസ്റ്റ്യും ഡിസൈൻ – സമീരാസനീഷ്.

മേക്കപ്പ് – റഷീദ് അഹമ്മദ്

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ.

പ്രോജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്

പ്രൊഡക്ഷൻ മാനേജർ – എബി കോടിയാട്ട്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നോബിൾ ജേക്കബ് ഏറ്റുമാന്നൂർ, ഗോകുലൻ പിലാശ്ശേരി.

പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ

വാഴൂർ ജോസ്.

ഫോട്ടോ – ബിജിത്ത് ധർമ്മടം

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7