പ്രശസ്ത കോസ്റ്റ്യും – ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു.
മധുര മനോഹര മോഹം എന്നാണ് ഈ ചിത്രത്തിന്റെ നാമധേയം.
ബീത്രീ എം. കിയേഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലും പരിസരങ്ങളിലുമായി പൂർത്തിയായി.
പത്തനംതിട്ട ജില്ലയിലെ ഒരു ഇടത്തരം യാഥാസ്ഥിതിക നായർ കുടുംബത്തെ കേന്ദ്രീകരിച്ച് ഒരു തികഞ്ഞ കുടുംബ കഥയാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
രെജീഷാ വിജയനും ആർ ഷാ ബൈജുവമാണ് നായികമാർ. മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയാണ് ആർഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകൻ.
സൈജു കുറുപ്പ്, വിജയരാഘവൻ, അൽത്താഫ് സലിം, ബിജു സോപാനം. സുനിൽ സുഗത ബിന്ദു പണിക്കർ
എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മഹേഷ് ഗോപാൽ. ജയ് വിഷ്ണു എന്നിവരുട താണു തിരക്കഥ.
സംഗീതം – ഹിഷാം അബ്ദുൾ വഹാബ്
ഛായാഗ്രഹണം. ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ് – അപ്പു ഭട്ടതിരി.
കലാസംവിധാനം – ജയൻ ക്ര്‌യോൺ
മേക്കപ്പ് – റോണക്സ്. സേവ്യർ – കോസ്റ്റും ഡിസൈൻ – സന്യൂജ് ഖാൻ.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്- സുഹൈൽ, എബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മല വെട്ടത്ത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6





































