gnn24x7

ദാറ്റ്നൈറ്റ് (That night) ആരംഭിച്ചു

0
227
gnn24x7

ഹൈവേ പോലീസ്, പെരുമാൾ, കൂട്ടുകാർ, ഇല്ലം, അമ്മവീട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രസാദ് വളാച്ചേരിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദാറ്റ് നൈറ്റ് (That night).

റാസ് മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോണ് കർമ്മവും സെപ്റ്റംബർ ആറ് വ്യാഴാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽവച്ച് ലളിതമായ ചടങ്ങിൽ നടന്നു. ചലച്ചിത്ര പ്രവർത്തകർ, ആണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീ ഗായത്രി അശോക് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ശീമതി സുബൈദ
മെഹമൂദ് ദർവേഷ് അകലാട് സ്വിച്ചോൺ കർമ്മവും നടത്തി.

സീനു സൈനുദീൻ, ചാലി പാലാ, വിജു കൊടുങ്ങല്ലൂർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.

ഒരു കപ്പലിലെ ക്യാപ്റ്റനെ ചതിയിൽപെടുത്തുന്നു. ഈ ചതിയിൽ നിന്നും രക്ഷപെടാനുള്ള ശ്രമങ്ങളാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ലാൽ, രൺജി പണിക്കർ, സലിം കുമാർ, ജാഫർ ഇടുക്കി, സുധീർ കരമന, സിനിൽ സൈനുദ്ദീൻ, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ഡോ.ഗിരീഷ്, സ്ഫടികം ജോർജ്, പി.പി.കുഞ്ഞികൃഷ്ണൻ, ശീജിത്ത് രവി, നസീർ സംക്രാന്തി, ചാലി പാലാ, ജുബിൽ രാജ്, അരുൺ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം, ഷമീർ മാറഞ്ചേരി, ഷുക്കൂർ ചെന്നക്കോടൻ, മുത്തു, മാനസ രാധാകൃഷ്ണൻ, ആതിര മുരളി, അക്ഷരരാജ്, അംബികാ മോഹൻ, വിദ്യാ വിശ്വനാഥ്, ആര്യ എന്നിവരാണ്‌ ഈ ചിത്രത്തിലെ അഭിനേതാക്കൾ. കുമരകം രാജപ്പൻ്റേതാണ് രചന.

ഗാനങ്ങൾ – റഫീഖ് അഹമ്മദ്.
സംഗീതം -ഹരികുമാർ ഹരേ റാം.
ഛായാഗ്രഹണം – കനകരാജ്.
എഡിറ്റിംഗ്‌ – പി. സി. മോഹനൻ.
കലാസംവിധാനം – പൂച്ചാക്കൽ ശ്രീകുമാർ.
കോസ്റ്റും സിസൈൻ – അബ്ബാസ് പാണാവള്ളി.
മേക്കപ്പ് – ജിജു കൊടുങ്ങല്ലൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയകൃഷ്ണൻ തൊടുപുഴ
പ്രൊജക്റ്റ് ഡിസൈനർ – സക്കീർപ്ലാമ്പൻ .
സംഘട്ടനം – ബ്രൂസ് ലി രാജേഷ്, അഷറഫ് ഗുരുക്കൾ, രവികുമാർ, കിയേറ്റീവ് കോൺട്രിബ്യൂട്ടർ – ഹരി.
പ്രൊഡക്ഷൻ കൺട്രോളർ- പി.സി.മുഹമ്മദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ജയരാജ് വെട്ടം.
പ്രൊഡക്ഷൻ മാനേജർ – ജസ്റ്റിൻ കൊല്ലം.

ഒക്ടോബർ 5 മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, വൈക്കം, വാഗമൺ, പീരുമേട് എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – വിനീത്.സി.ടി

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7