വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദ്രാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. ഹൈദ്രബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഒരു ഗാന രംഗത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. സമീപകാലത്ത് ഇത്രയും വ്യത്യസ്ഥമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഒരു ചിത്രം ഇതായിരിക്കും.


ട്രൂപാലറ്റ്ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വിദേശങ്ങളിലെ ചില സ്ഥലങ്ങളിൽ നിലനിന്നു പോരുന്ന ബിറ്റ് കൊയിൻ എന്ന സമ്പ്രദായത്തിൻ്റെ ചുവടുകൾക്കൊപ്പമാണ് കഥാസഞ്ചാരം. നിഷ്ഠൂരമായ പീഢനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കൊയിൻ നേടുന്ന സമ്പ്രദായമാണ് ഇത്. ഇവിടെ ഇത്തരത്തിൽ അകപ്പെട്ടു പോയ രണ്ടാ പെൺകുട്ടികൾ അവരുടെ രക്ഷക്കായി നടത്തുന്ന അതിസാഹസ്സികമായ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

പെൺകുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച ഏഴു സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. അതു മുഴുവൻ നടത്തുന്നത് പെൺകുട്ടികളാണ്. മികച്ച ആക്ഷനും, ചേസും, അടിപൊളി ഗാനങ്ങളുമൊക്കെയായി മലയാളത്തിൽ ഒരു പാശ്ചാത്യ ചിത്രമെന്ന് ഈ ചിത്രത്തെ ക്കുറിച്ച് വിശേഷിപ്പിക്കാം. ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. മുംബൈയിലാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്.


പുതുമുഖങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഗിരീഷ് വൈക്കം ഈ ചിത്രത്തെക്കുറിച്ചുപറയുന്നത് ശ്രദ്ധിക്കാം…
“താരപ്പൊലിമയേക്കാളുപരി കഥക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറക്കുമുന്നിലെത്തിച്ചത്. നല്ല മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം.”

മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി ടെഹ് ലാൻ. ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിമാബിന്ദു പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ജയിംസ് ബ്രൈറ്റിൻ്റേതാണ് തിരക്കഥ.
സംഗീതം – എബിൻ പള്ളിച്ചൽ, തേജ് മെർവിൻ.
ഗാനങ്ങൾ – ഡോ. അരുൺ കൈമൾ.
ഛായാഗ്രഹണം – മണി പെരുമാൾ.
എഡിറ്റിംഗ് – അലക്സ് വർഗീസ്.
കലാസംവിധാനം – അരുൺ കൊടുങ്ങല്ലൂർ.
മേക്കപ്പ് – പട്ടണം റഷീദ്.
കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻ സ്ജയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ആദർശ്.
കോ-ഡയറക്ടർ – ജയദേവ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – റാം മനോഹർ, രാജേന്ദ്രൻ പേരൂർക്കട
പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്.
ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – മോഹൻ സുരഭി.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb