വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം,, സ്വപാനം തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ – എം.രാജൻ ദോഹ (തളിപ്പറമ്പ് മൊട്ടമ്മൽ രാജൻ) – രജിതാ രാജൻ ദമ്പതികളുടെ മകൾ ഡോ. രേഷ്മയും കൊച്ചി, ഇടപ്പള്ളി, കേണൽ രാജീവ് നാലി- ജയാ മന്നാലി ദമ്പതികളുടെ മകൻ ഡോ.അനൂപും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ദിവസം ഗുരുനയൂർ ക്ഷേത്രത്തിൽ വച്ചു നടന്നു.

തുടർന്ന് ഗുരുവായൂർ ഹൊറൈസൺ ഹോട്ടലിൽ വച്ചു നടന്ന സ്വീകരണ ചടങ്ങിൽ സമൂഹത്തിലെ വിവിധ രംഗങ്ങളിലെ നിരവധി പ്പേർ പങ്കെടുക്കുകയുണ്ടായി. പ്രശസ്ത സംവിധായകൻ ജോഷി, മന്ത്രി എം.വി.ഗോവിന്ദൻ ,മേജർ രവി. പൊലീസ് മേധാവി ഐ.ജി.വിജയൻ, ജയരാജ് വാര്യർ, സംവിധായകൻ കെ.പി.വ്യാസൻ ,നിർമ്മാതാവ് അഡ്വ.ചന്ദ്രശേഖരൻ,നഹാസ് എം.ഹസൻ, ഗായിക സയനോര, സെവൻ ആർട്ട്സ് മോഹൻ, സഞ്ജു വൈക്കം,തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രധാനികളാണ്.









വാഴൂർ ജോസ്.