പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചും
മീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.
പഴയ തലമുറക്കാർ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്‌ത്തുകയും ചെയ്യുമ്പോൾ പുതുതലമുറക്കാർക്ക് കുറുവച്ചൻ റോൾ മോഡലാണ്.
ഈ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു.
സുരേഷ് ഗോപിയാണ് കടുവാക്കുന്നേൽ കുറുവച്ചനെ ഭദ്രമാക്കു അത്.
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള ലുക്കിലാണ് കുറുവച്ചൻ്റെ ആദ്യ ലുക്ക്. എത്തിയിരിക്കുന്നത്.
Though I fall…..will Rise again (വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. ) വിശുദ്ധ ബൈബിളിലെ, മിഖായേലിൻ്റെ ഒരു വാക്യമാണിത്.
ഈ ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്.
ഒരുപാട് അർത്ഥങ്ങൾ ഈ വാക്യത്തിനു പുറകിലുണ്ട്
ഈ ഉയർത്തെഴുന്നേൽപ്പിനിടയിലെ സംഭവങ്ങളാഞ്ഞ് വലിയ സംഘർഷഭരിതമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വലിയ താരനിര…. വലിയ മുതൽമുടക്കിൽ. ഒരുങ്ങുന്നതാണ് ഈ ചിത്രം .
ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ചിത്രീകരണം നടന്നു വരുന്നു
കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കൊപ്പം നിന്നുകൊണ്ടാണ്
ഈ ചിത്രത്തിൻ്റെ അവതരണം
മാസ് ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക അഭിനയയാണ്.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ലാൽ, കബീർ ദുഹാൻ സിംഗ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ,ബിജു പപ്പൻ, മാർട്ടിൻമുരുകൻ, ജിബിൻ ഗോപി, സുശീൽ കുമാർ, പൂജപ്പുര രാധാകൃഷ്ണൻ, മേലനാ രാജ് എന്നിവവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
എഴുപതിൽ അധികം അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
രചന – ഷിബിൻ ഫ്രാൻസിസ്.
ഗാനങ്ങൾ- വയലാർ ശരത് ചന്ദ്രൻ.
സംഗീതം – ഹർഷവർദ്ധൻരാമേശ്വർ
ഛായാഗ്രഹണം – ഷാജികുമാർ.
എഡിറ്റിംഗ് – ഷഫീഖ് വി. ബി.
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ- അനീഷ് തൊടുപുഴ.
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. ദീപക് നാരായൺ.
കോ-പ്രൊഡ്യൂസേഴ്സ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ.
എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ മാനേജർ – പ്രഭാകരൻ കാസർകോഡ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നന്ദു പൊതുവാൾ ബാബു രാജ്മനിശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനക്കൽ
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്
ഫോട്ടോ റോഷൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































