ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.
കോരിച്ചൊരിയുന്ന പേമാരിയിൽ ആരോഗ്യ ദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ കൈയ്യിൽ മുർച്ചയേറിയ ആയുധവുമായി ആനപ്പുറത്ത് പ്രതികാരത്തോടെ നിൽക്കുന്നു. മസ്തിഷ്ക്കം തകർന്ന് ചോരയിൽ കുളിച്ചആനയെ കാണാം. ഒരു വേട്ടക്കാരന്റെ കരുത്തിന്റെ ഇര.
യുവനിരയിലെ ശ്രദ്ധേയനായ ആൻ്റണി വർഗീസ് (പെപ്പെ)യാണ് ഈ വേട്ടക്കാരൻ. മട്ടും ഭാവവുമെല്ലാം ഒരു വേട്ടക്കാരന് ഏറെ അനുയോജ്യം.
കാട്ടാളൻ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററാണിത്.
ഈ ചിത്രത്തിന് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഈ പോസ്റ്റർ മതി ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവം മനസ്സിലാക്കുവാൻ.
മെയ് പതിനലൈന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റ ഭാഗമായിട്ടാണ് ഈ പോസ്റ്റ്റർ പുറത്തുവിട്ടിരിക്കത്.
നവമാധ്യമങ്ങളിൽ വലിയ തരംഗമാണ് കുറച്ചു സമയങ്ങളിൽത്തന്നെ ഈ പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്.
ക്യൂബ്സ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര വൃത്തങ്ങളിൽ വലിയ പ്രതീക്ഷയുയർത്തിയിരിക്കുന്നു..
മാർക്കോ എന്ന ചിത്രം നൽകിയ വലിയ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റ് നിർമ്മിക്കുന്ന ഈ ചിത്രം സാങ്കേതിക മികവിലും, അവതരണത്തിലുമെല്ലാം മാർക്കോക്കും മുകളിൽ നിൽക്കുന്നതു തന്നെയാണ്.
കാടിനോടും കാട്ടുമൃഗങ്ങളോടും സാഹസ്സികമായി മല്ലടിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
വലിയ മുതൽമുടക്കിൽ ഇന്ത്യക്കകത്തും പുറത്തുമായി വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ ആയി ആൻ്റെണി വർഗീസ് മാറും എന്നതിൽ സംശയമില്ല. ഹൈ വോൾട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്.
ലോക പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർകെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നു.
ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർ ജിനി, ഹനാൻഷാ, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് ( ലോക ഫെയിം), ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീ വെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകൻ.
സംഗീതത്തിനും, പശ്ചാത്തല
സംഗീതത്തിനും സിനിമയിലുള്ള പ്രാധാന്യം ഇന്ന് ഏറെ വലുതാണ്. അതിൻ്റെ പ്രാധാന്യം അർഹിക്കുന്ന രീതിയിൽ ഉൾക്കൊണ്ടു കൊണ്ടാണ് അജനീഷ് ലോകനാഥ് എന്ന പ്രതിഭയുടെ സാന്നിദ്ധ്യം കാട്ടാളനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
ഇവർക്കൊപ്പം മികച്ച സാങ്കേതികവിദഗ് ഒരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക.
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
ഗാനങ്ങൾ – വിനായക് ശശികുമാർ., സുഹൈൽ കോയ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb































