ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ ഇന്ന് പുറത്തുവിട്ടു. തമിഴിലും മലയാളത്തിലുമാണ് ട്രയിലറിലെ വാക്കുകൾ കേൾക്കുന്നത്.
ട്രയിലറിലെ ചില ഭാഗങ്ങൾ ഇവിടെ കുറിക്കുന്നു. ആ വാക്കുകൾ നമുക്കൊന്നു പരിശോധിക്കാം.
വിജ്ഞാനത്തിൻ്റെ രൂപവും ഉറവിടവും എപ്പടിയായിരുന്താലും കാന്തല്ലൂർശാലയിൽ അതു വരവേൽക്കപ്പെടും.
ഇന്ദ്രജാലത്തെ നാൻ നമ്പരതില്ലേ….!
കണ്ടതും കേട്ടതും ഒന്നുമല്ല… വരാനിരിക്കുന്നത് …..
ആപത്തു കാലത്തു വരുന്ന അതിമാനുഷ്യൻ അഗ്‌നിയാണ്. കൈ പിടിച്ചാൽ കരുതലും..
കൈവിട്ടാൽ കുട്ടി നാശവും.
നിങ്ങൾ പറയുന്നതു വിശ്വസിക്ക്… വേണാട് ആപത്തിലാണ്.
ട്രയിലറിലെ പ്രസക്‌ത ഭാഗങ്ങളാണിവ.
മനുഷ്യശക്തിക്ക് അതീതമായ ചില ദിവ്യാനുഭവങ്ങൾ ഈ വാക്കുകളിലൂടെ വ്യക്തമാകുന്നു. അദൃശ്യമായ അമാനുഷിക ശക്തിയേയും അതിൻ്റെ പിന്നിലെ അത്ഭുങ്ങളും പ്രേഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആൻ്റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്.
ചരിത്രത്തിൻ്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാൻ്റെസി കഥയാണ് കടമറ്റത്തുകത്തനാറിൻ്റേത്.
പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥ.
മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാറിൻ്റെ കഥ.
മഹാ മാന്ത്രികനെന്നു വിശേഷിപ്പിക്കാവുന്ന കടമറ്റത്തു കത്തനാറെക്കുറിച്ചുള്ള കലാസൃഷ്ടികളെല്ലാം ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.
ആ കഥാപാത്രത്തോടുള്ള കൗതുകവും ആകാംക്ഷയുമാണ് ഈ ചിത്രത്തിന്റേയും പിൻബലം. ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതൽമുടക്കിലാണ് ഗോകുലം മൂവീസ് ഈ ചിത്രത്തിന് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്.
കത്തനാർ the wild soucerer എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. അരങ്ങിലും അണിയറയിലും വലിയ കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പ്രീ പ്രൊഡക്ഷസിനും, ചിത്രീകരണത്തിനും, പോസ്റ്റ് പ്രൊഡക്ഷൻസിനുമൊക്കെയായി വലിയ കാലയളവ് ഈ ചിത്രത്തിനു വേണ്ടി വന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും.
അതിന്റെ മൂനോടിയായിട്ടാണ് ട്രയി ലർ പ്രകാശനം ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയായിൽ വലിയ സ്വീകാര്യതയാണ് ഈ ട്രയിലറിനു ലഭിച്ചിരിക്കുന്നത്.
ജയസൂര്യയാണ് കത്തനാറെ ഏറെ ഭദ്രമാക്കുന്നത്.
ചരിത്രത്തിന്റെ താളുകളിൽ എന്നും സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടാൻ കഴിയുന്നതാണ് ജയസൂര്യയുടെ കത്തനാർ.
ഇത്രയും വലിയ ഒരു ചിത്രത്തിന്റെ ഭാഗമാകാൻ ഈ നടനു കഴിഞ്ഞതും വലിയ ഭാഗ്യമായി കാണാം.
ജയസൂര്യക്കു പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്ക്ക ഷെട്ടി, തമിഴ് താരംപ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ് ( ഞാൻ ഗന്ധർവ്വൻ ഫെയിം), സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ് (മകൾ ഫെയിം)
കിരൺ അരവിന്ദാക്ഷൻ സുശീൽ കുമാർ, എന്നിവരും ഈ ചിത്രത്തിൻ്റെ പ്രധാന വേഷങ്ങളിലുണ്ട്.
നാൽപ്പത്തിഅയ്യായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയ മോഡുലർ ഷൂട്ടിംഗ് ഫ്ളോറിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷൂടിംഗ് ഫ്ളോർ ആണിത്.
ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുകൾ ബഹുഭൂരിപക്ഷവും വിദേശങ്ങളി ലാണു നടന്നുവരുന്നത്. മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്.
ആർ. രാമാനന്ദിൻ്റേതാണ് തിരക്കഥ.
രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ.
ഛായാഗ്രഹണം – നീൽ ഡികുഞ്ഞ.
എഡിറ്റിംഗ് -റോജിൻ തോമസ്.
പ്രൊഡക്ഷൻ ഡിസൈൻ – രാജീവ്.
ആക്ഷൻ – ജഗ്ജിൻ പാർക്ക്, കലൈ കിംഗ്സ്റ്റൺ,
കലാസംവിധാനം – അജി കുറ്റിയാണി, രാം പ്രസാദ്.
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റും ഡിസൈൻ – ഉത്തരാ മേനോൻ.
വി.എഫ്.എക്സ്. – പോയറ്റിക്സ് VFX ആന്റ് വെർച്വൽ പ്രൊഡക്ഷൻ –
സൂപ്പർവൈസർ – വിഷ്ണുരാജ്.
VFX-പ്രൊഡ്യൂസർ – സെന്തിൽ നാഥൻ.
കളറിസ്റ്റ് – ശ്രീക്ക് വാരിയർ.
ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് –
ഷാലം, ഗോപേഷ്.
കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി.പ്രവീൺ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് – സജി.സി.ജോസഫ്, ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ കൺടോളർ – സിദ്ദു പനയ്ക്കൽ.
റിപ്പോർട്ട്: വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































