gnn24x7

പ്രതിഷേധം ശക്തം; ഗാനരചയിതാവ് വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയത് പുനപരിശോധിക്കും

0
385
gnn24x7

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ‘മീടൂ’ ആരോപണം ഉയർന്നതിനാൽ അദ്ദേഹത്തിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയത് പുനപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.

വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ച നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയതിനെ തുടർന്ന് പുരസ്‌കാര നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുനപരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദയും അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. നടി റിമ കല്ലിങ്കലും പാര്‍വതിയുമടക്കമുള്ളവര്‍ വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെ എതിര്‍ത്തു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17ഓളം സ്ത്രീകളാണ് ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

gnn24x7