gnn24x7

“നിഗൂഢം” ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

0
231
gnn24x7


അനിഷ് ആന്റെണി, അനീഷ് ബി.ജെ. ബെപ്സൺ നോർ ബൽ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നിഗൂഢം എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
ഇന്ദ്രൻസിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഒരു ഫോട്ടോ ഗ്രാഫറുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഇന്ദ്രൻസ്അവതരിപ്പിക്കുന്നത്.


ചിത്രത്തിന്റെ കഥാ പുരോഗതിയിൽ നിഗൂഢതകളുടെ ചുരുളുകൾ നിവർത്തുമ്പോൾ. ഈ കഥാപാത്രത്തിന്റെ പ്രസക്തി ഏറെ നിർണ്ണായകമാകും.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിഗൂഢതകളുടെ സങ്കേതം തന്നെയായിരിക്കും ഈ ചിത്രം.
അനൂപ് മേനോൻ, ഇന്ദ്രൻസ്. എന്നിവർക്കു പുറമേ ഗൗതമി നായർ. റോസിൻ ജോളി, സെന്തിൽ കൃഷ്ണ, ശിവകാമിതുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
ഗാനങ്ങൾ. കൃഷ്ണചന്ദ്രൻ.സി.കെ.

സംഗീതം . റോണി റാഫേൽ.
ഛായാഗ്രഹണം. പ്രദീപ് നായർ.
എഡിറ്റിംഗ് . സുബിൻ സോമൻ .
കലാസംവിധാനം – സാബുറാം.
പ്രൊഡക്ഷൻ കൺട്രോളർ – എസ്. മുരുകൻ.
ജി&ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ്.എസ്.കെ. നിർമ്മിക്കുന്ന ഈ ചിതത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തു പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here