വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ ട്രയിലറിൽ ഈ സന്ദേശം ഏറെ ഹൈലൈറ്റ് ചെയ്യന്നുണ്ട്.
ഏറെ ചർച്ച ചെയ്യപ്പെടുകയും, ജനപ്രീതി നേടുകയും ചെയ്ത ഗുമസ്ഥൻ എന്ന ചിത്രത്തിനു ശേഷം അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഘോഷം.
ഒരു ക്യാമ്പസ്സിൻ്റെ എല്ലാ നെഗളിപ്പും കോർത്തിണക്കി പ്രത്യേകിച്ചും പുതിയ തലമുറക്ക് ഏറെ ആകർഷകമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
മധ്യ തിരുവതാംകൂറിലെ പ്രശസ്തമായ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയാ പ്രവർത്തകരും പങ്കെടുത്ത, ഒരു ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശന കർമ്മം നടന്നത്.
ആഘോഷം ഒരു ക്യാമ്പസ് ചിത്രമായതിനാൽ, ചിത്രവുമായി ബന്ധപ്പെട്ട ചില ചടങ്ങുകൾ ക്യാമ്പസ്സിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ആയിരിക്കുന്നത് ഗുണകരമാകുമെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഈ ചടങ്ങ് ഇവിടെ സംഘടിപ്പിച്ചത്.
ട്രയിലറിലുടനീളം നല്ലൊരു സംഘം ജനപ്രീതി നേടിയ അഭിനേതാക്കളുടെ സാന്നിദ്ധ്യം കാണുന്നുണ്ട്.
നരേൻ, വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജോണി ആൻ്റെണി, ജെയ്സ് ജോസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, പുതുമുഖം റോസ്മിയ എന്നിവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.
ആട്ടവും, ഇമ്പമാർന്ന ഗാനങ്ങളും, നർമ്മമുഹൂർത്തങ്ങൾക്കുമൊപ്പം കൊട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലവുമായി, ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ട്രയിലർ പരിശോധിച്ചാൽ മനസ്സിലാകും.
ക്രിസ്തുമസ്സിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായാണ് ഈ ട്രയിലർ പ്രകാശന കർമ്മം നടന്നിരിക്കുന്നത്.
ഗ്ലോബൽ മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഡോ.ലിസ്സി.കെ.ഫെർണാണ്ടസ്, ഡോ.പ്രിൻസ് പോസ്സി ആസ്ട്രിയ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റ എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് ഡോ. ദേവസ്സി കുര്യൻ, റോണിജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആർ.ജോർഡി ഗോഡ്വിൻ ലൈറ്റ്ഹൗസ് മീഡിയ,
കാംബസ്സിൻ്റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നരേൻ, ധ്യാൻശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്, രൺജി പണിക്കർ, ജെയ്സ് ജോസ്, ബോബി കുര്യൻ റോസ്മിൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, സുമേഷ് എക്സ്ചന്ദ്രൻ, മഗ്ബൂർ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി കോട്ടയം രമേഷ്, ജോയ് ജോൺ ആൻ്റെണി, നാസർ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആർദ്രാ മോഹൻ ദിനിൽ ദാനിയേൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം – റോ ജോ തോമസ്.
എഡിറ്റിംഗ് – ഡോൺ മാക്സ്.
പശ്ചാത്തല സംഗീതം – ഫോർ മ്യൂസിക്ക്.
കലാസംവിധാനം – രാജേഷ്.കെ. സൂര്യ.
മേക്കപ്പ് – മാലൂസ്. കെ.പി.
കോസ്റ്റ്യും ഡിസൈൻ – ബബിഷാ കെ. രാജേന്ദ്രൻ
ഡിസൈൻ – പ്രമേഷ് പ്രഭാകർ.
സ്റ്റിൽസ് – ജയ്സൺ ഫോട്ടോലാൻ്റ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ ദേവ്.കെ.ആർ.
പ്രൊജക്റ്റ് – ഡിസൈൻ ടെറ്റസ് ജോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ
പ്രൊഡക്ഷൻ- കൺട്രോളർ – നന്ദു പൊതുവാൾ:
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































