ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ എ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു. യുവഗായകരിൽ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും ശ്രീജാ ദിനേശും പാടിയ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം നേരത്തേ പുറത്തുവിട്ടിരുന്നു.
ലിറിക്കൽ വീഡിയോ ഗാനം വലിയ ആരാധകരേയാണ് നേടിയെടുത്തതെങ്കിൽ വിഷ്യൽ സോടെയെത്തുന്ന ഈ ഗാനം ഏറെ കൗതുകമായിത്തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പുതുമുഖ ഗായിക ദിൽന രാമകൃഷ്ണനുമാണ് ഗ്രാമ പശ്ചാത്തലത്തിലൂടെ ഈ ഗാന രംഗത്തിൽ അഭിനയിക്കുന്നത്.
മലയാള സിനിമയിൽ നിരവധി ജനപ്രീതി നേടിയ ഗാനങ്ങൾ ഒരുക്കിയ ബോണി – ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ഇഗ്നേഷ്യസ്സും മകൻ ടാൻസനും ചേർന്ന് ഇഗ്നേഷ്യസ് – ടാൻ സൺ എന്ന പേരിലാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹസീന എസ്. കാനത്തിൻ്റെതാണു വരികൾ. കൈതപ്രമാണ് ഈ ചിത്രത്തിലെ മറ്റു ഗനങ്ങൾ രചിച്ചിരിക്കുന്നത്.
ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളർ ജോബ് ആഗ്രഹിക്കാതെ സാധാരണക്കാരനായ ഓട്ടോ റിഷാത്തൊഴിലാളി യായി ജീവിക്കുന്ന ഒരു യുവാവിൻ്റെ ക vaഥയാണ് മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.
സാധാരണക്കാരായ ജനങ്ങളുടെ ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.
മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ്, രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ, നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ, സംവിധായ
കൽ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.
കോ-പ്രൊഡ്യൂസേർസ് – സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ്
തിരക്കഥ – സനു അശോക്.
ഛായാഗ്രഹണം – പവി.കെ.പവൻ
എഡിറ്റിംഗ് – ജിതിൻ
കലാസംവിധാനം – ബോബൻ.
മേക്കപ്പ് – സനൂപ് രാജ്.
കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ.
സ്റ്റിൽസ് – ഷുക്കു പള്ളിപ്പറമ്പിൽ
പ്രൊജക്റ്റ് ഡിസൈനർ – അമൃതാ മോഹൻ
പ്രൊഡക്ഷൻ മാനേജേഴ്സ് – ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ,
പ്രൊഡക്ഷൻ കൺട്രോളർ – എസ്.കെ. എസ്തപ്പാൻ.
വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb