4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന വല്യേട്ടൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സെപ്റ്റംബർ ഏഴിന് പുറത്തു വിട്ടു.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയാ പ്രവർത്തറ്റർ പുറത്തുവിട്ടിരിക്കുന്നത്.
രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം നേടിയതാണ്.
ഇപ്പോൾ റീമാസ്റ്റർ ചെയ്ത് നൂതന ദൃശ്യ ശബ്ദ മികവോടെ 4 k സിസ്റ്റത്തിൽ വീണ്ടും എത്തുകയാണ്. വല്യേട്ടൻ. മമ്മൂട്ടിയുടെ ജൻമദിനമായ സെപ്റ്റംബർ ഏഴിനാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും, അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമാഇന്ദ്രജിത്ത്. എൻ.എഫ്. വർഗീസ്, കലാഭവൻ മണി വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി.
സംഗീതം – രാജാമണി
ചായാഗ്രഹണം – രവിവർമ്മൻ.
എഡിറ്റിംഗ് – എൽ. ഭൂമിനാഥൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































