ഗരുഡന്റെ വലിയ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് ‘ഫീനിക്സ് വിന്റേജ് ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
മിഥുന്റെ പ്രധാന സഹായിയായിരുന്ന വിഷ്ണു ഭരതനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യത്യസ്തമായ പാറ്റേണിൽ ഒരു പുതിയ കാഴ്ച്ചാനുഭവം നൽകുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ചിന്തിപ്പിക്കുന്ന ബൈബിൾ വാചകങ്ങളിലൂടെ എത്തുന്ന ട്രയിലർ ആകാംക്ഷയും, കൗതുകവും ഒക്കെ നൽകുന്നു.
പലരംഗങ്ങളും വലിയ ദുരൂഹതകൾ പിന്നിൽ ഒളിഞ്ഞിരിക്കുന്നതിന്റെ സൂചനയും നൽകുന്നു.
അജു വർഗീസ്, അനൂപ് വർഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഭരതൻ കഥ – സംവിധാനം ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്.
മിഥുൻ മാനുവൽ തിരക്കഥ രചിക്കുന്ന ഹൊറർ ത്രില്ലർ എന്ന പ്രത്യേകത തന്നെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മുഖ്യ ഘടകവും. ഒപ്പം അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് സൂചന.
ഡോ. റോണി അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിജില. കെ.ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, ആവണി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
’21 ഗ്രാംസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ ഈ ചിത്രം നിർമ്മിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും, ഗാനവും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
ഛായാഗ്രഹണം – ആൽബി. ,
എഡിറ്റിംഗ് – നിധീഷ് കെ.ടി.ആർ.
ഗാനങ്ങൾ – വിനായക് ശശികുമാർ.
സംഗീതം – സാം സി.എസ്.
സ്റ്റോറി ഐഡിയ – ബിഗിൽ ബാലകൃഷ്ണൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ
പ്രൊഡക്ഷൻ കൺട്രോളർ – കിഷോർ പുറകാട്ടിരി മേക്കപ്പ് – റോണെക്സ് സേവ്യർ
കൊസ്റ്റും – ഡിനോ ഡേവിസ്
ചീഫ് അസോസിയേറ്റ് – രാഹുൽ ആർ ശർമ്മ
പി.ആർ. ഓ – വാഴൂർ ജോസ്
സ്റ്റിൽസ് – റിച്ചാർഡ് ആന്റണി
മാർക്കറ്റിങ് – ഒബ്സ്ക്യുറ
പരസ്യകല – യെല്ലോടൂത്ത്.
നവംബർ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb