കണ്ണൻ താമരക്കുളത്തിൻ്റെ പുതിയ ചിത്രത്തിലൂടെ അർജുൻ – വീണ്ടും മലയാളത്തിൽ. തമിഴ് സൂപ്പർ താരം അർജുൻ മലയാളത്തിൽ എത്തുന്ന ചിത്രമാണ് വിരുന്ന്. സമീപകാലത്ത് ജാക് ഡാനിയേൽ എന്ന ചിത്രത്തിൽ അഭിനയിച്ച അർജുൻ, പ്രദർശനത്തിനു തയ്യാറായി നിൽക്കുന്ന പ്രിയദർശൻ-മോഹൻ ലാൽ കൂട്ടുകെട്ടിലെമരയ്ക്കാർ എന്ന ചിത്രത്തിലും സുപ്രധാനമായ വേഷമണിയുന്നുണ്ട്.അതിനു ശേഷം അർജുൻ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് വിരുന്ന്നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ ഈ ചിത്രം നിർമ്മിക്കുന്നു -ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അർജുൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഗിരീഷ് നെയ്യാർ, മുകേഷ്, ബൈജു സന്തോഷ്, അജു വർഗീസ്, ധർമ്മജൻ ബൊൾഗാട്ടി, ഹരിഷ് പെരടി, ആശാ ശരത്ത്, സുധീർ, മനു രാജ്, കോട്ടയം പ്രദീപ്, ശോഭാ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.നായികാനിർണയം പൂർത്തിയായി വരുന്നു.കഥ. തിരക്കഥ, സംഭാഷണം – ദിനേശ് പള്ളത്ത്. കൈതപ്രം ,റഫീഖ് സീലാട്ട് എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്, രതീഷ് വേഗയും സാനന്ദ ജോർജും. രവിചന്ദ്രൻ ഛായാഗ്രഹണവും വി.ടി.ശ്രീജിത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സഹസ് ബാലകോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ -മേക്കപ്പ് – പ്രദീപ് രംഗൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ -സുരേഷ് ഇളമ്പൽപ്രൊഡക്ഷൻ കൺട്രോളർ.- അനിൽ അങ്കമാലി-പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷമെയ് മൂന്നു മുതൽ പീരുമേട്ടിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലും തിരുവനന്തപുരത്തുമായി പൂർത്തിയാകും.
വാഴൂർ ജോസ്






































