gnn24x7

“തിമിംഗലവേട്ട” രാകേഷ് ഗോപൻ – സംവിധായകൻ; അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ നായകനിരയിൽ

0
475
gnn24x7

അനൂപ് മേനോൻ ,കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തിമിംഗലവേട്ട,
രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വി.എം.ആർ. ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്നു.

രാകേഷ് ഗോപൻ (സംവിധായകൻ)


ഡിസംബർ ഇരുപത്തിയൊന്നിനു തിരുവനന്തപുരത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളെ തികഞ്ഞ സറ്റയർ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു പൊളിറ്റിക്കൽ സറ്റയർ മൂവി എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

സജിമോൻ (നിർമ്മാതാവ് )


രമേഷ് പിഷാരടി, ജഗദീഷ,മണിയൻ പിള്ള രാജു, നന്ദു.കോട്ടയം രമേഷ്, പി.പി.കുഞ്ഞികൃഷ്ണൻ മാഷ്, (ന്നാ താൻ കേസ് കൊട് ഫെയിം) രാധികാ നായർ (അപ്പൻ ഫെയിം), എന്നിവരും പ്രധാന അഭിനേതാക്കളാണ്.


ഹരി നാരായണൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.
പ്രദീപ് നായർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – കണ്ണൻ ആതിരപ്പള്ളി –
മേക്കപ്പ് – റോണക്സ് സേവ്യർ ‘
കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ r.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഹരി സുധൻ ‘
പ്രൊഡക്ഷൻ കൺട്രോളര് – എസ്.മുരുകൻ –
വാഴൂർ ജോസ്.

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here