gnn24x7

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം പുറത്ത്.

0
267
gnn24x7

കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം പുറത്ത്. ഫെഫ്ക ആരംഭിച്ച യൂ ട്യൂബ് എന്റര്‍ടൈന്‍മെന്റ് ചാനലിലാണ് ‘വണ്ടര്‍ വുമണ്‍ വനജ’ എന്ന ആദ്യ ചിത്രം റിലീസ് ചെയ്തത്.

മുത്തുമണിയാണ് വണ്ടര്‍ വുമണ്‍ വനജയിലെ നായിക. കൊവിഡ് രോഗത്തിനെതിരെ സുരക്ഷ എന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന ചിത്രം ഈ കാലത്ത് നിത്യവേതനം കൈപ്പറ്റുന്നവരെ നമ്മള്‍ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകത അവതരിപ്പിക്കുന്നു.

ഇതുപോലെ ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള എട്ടുചിത്രങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ യു ട്യൂബിലെത്തും.

വെറും മൂന്ന് ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മഞ്ജു വാര്യര്‍ , കുഞ്ചാക്കോ ബോബന്‍ , ടൊവിനോ തോമസ് , വിഷ്ണു ഉണ്ണികൃഷ്ണന്‍ , രജീഷ വിജയന്‍ , കുഞ്ചന്‍ , അന്ന രാജന്‍ , മുത്തുമണി , ജോണി ആന്റണി , സോഹന്‍ സീനുലാല്‍ , സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു.

ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്ന് ഫെഫ്ക ഈ ചിത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളും പാലിച്ചാണ് പൂര്‍ത്തിയാക്കിയത്.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചത്.

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുമാണ് പ്രൊജക്ട് തലവന്‍മാര്‍.

വണ്ടര്‍ വുമണ്‍ സാറ, സൂപ്പര്‍ഹീറോ സുനി, സൂപ്പര്‍മാന്‍ സദാനന്ദന്‍, വണ്ടര്‍ വുമണ്‍ വിദ്യ, സൂപ്പര്‍മാന്‍ ഷാജി, സൂപ്പര്‍മാന്‍ സുബൈര്‍, സൂപ്പര്‍ ഹീറോ ആന്റണി എന്നിവയാണ് മറ്റ് ഹ്രസ്വ ചിത്രങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here