ന്യൂഡൽഹി: വിവാദമായ കൃഷി നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടുപോകില്ലെന്ന് കർഷകർ ഉറപ്പിച്ച് പറഞ്ഞതോടെയാണ് മൂന്നു കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനമായി.
അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും കേന്ദ്രത്തെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചു എന്നാണ് വിലയിരുത്തൽ.
ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുടെ സൂചനയും ബിജെപിക്ക് ലഭിച്ചിരുന്നു. ഉത്തർപ്രദേശിൽ അടക്കം നൂറ് സീറ്റിന്റെ കുറവാണ് ബിജെപിക്ക് സർവേകൾ പ്രവചിച്ചത്. ഇതോടെയാണ് ഇന്ധനവില കുറച്ചതിന് പിന്നാലെ കാർഷിക നിയമങ്ങളും പിൻവലിച്ചത്.
 
                






