gnn24x7

കൊച്ചിയിൽ 5G എത്തി; ഉടൻ തിരുവനന്തപുരത്തും 5G സേവനം ലഭ്യമാകും

0
266
gnn24x7


തിരുവനന്തപുരം: കേരളത്തിൽ 5 ജി സേവനം ഇന്ന് ആരംഭിച്ചു. കൊച്ചിയിൽ റിലയൻസ് ജിയോ സേവനത്തിന് മുഖ്യമന്ത്രി തുടക്കമിട്ടു. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും. മറ്റന്നാൾ മുതൽ തിരുവനന്തപുരത്ത് 5ജി സേവനം ലഭ്യമാകും. അടുത്ത വർഷത്തോടെ എല്ലായിടത്തും. സേവനം ലഭിക്കും.  കൊച്ചിയിൽ 130ഓളം ടവറുകളിലാണ് ഇന്ന് 5ജി ലഭ്യമാകുക. കൊച്ചി കൂടാതെ ​ഗുരുവായൂരിലും സേവനം ലഭ്യമാകും. ഡിസംബർ 22നാണ് തിരുവനന്തപുരത്തേക്ക് 5ജി എത്തുക. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും ഇത്തരത്തിൽ  5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജി റെഡി. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88
gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here