gnn24x7

സൗദിയിൽ പൊതു റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച് അപകടം; കൃത്യവിലോപത്തിന് രണ്ട് പോലീസുകാക്കെതിരെയും നടപടി

0
605
gnn24x7

റിയാദ്: റിയാദിലെ പൊതു റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച് പതിനൊന്നോളം വാഹനങ്ങളില്‍ ഇടിച്ച സൗദി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൃത്യവിലോപത്തിന് രണ്ട് പോലീസുകാക്കെതിരെ നിയമനടപടി സ്വീകരിച്ചു. യുവാവ് അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം സൗദി പൗരന്മാര്‍ക്കിടയില്‍ രോഷത്തിന് കാരണമായി.

സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ചേര്‍ന്ന് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഡ്രൈവറെ പിടിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ വടികൊണ്ട് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. എന്നാല്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയില്ല. സംഭവത്തില്‍ ഓടിക്കൊണ്ടിരുന്നതും പാര്‍ക്ക് ചെയ്തതുമായ 11 ഓളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

gnn24x7