gnn24x7

പറന്നുയര്‍ന്നതിന് പിന്നാലെ തൊള്ളായിരം അടി താഴ്ചയിലേക്ക്; എയര്‍ ഇന്ത്യ ബോയിംഗ് വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

0
279
gnn24x7

ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ട് പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ ബോയിംഗ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡൽഹിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തൊള്ളായിരം അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ദുരന്തത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് ഈ മാസം 11ന് സമര്‍പ്പിച്ചേക്കും. 

അഹമ്മദാബാദ് ദുരന്തം നടന്ന്, 2 ദിവസത്തിന് ശേഷം മറ്റൊരു എയര്‍ ഇന്ത്യ വിമാനം ദുരന്തത്തില്‍ നിന്ന് തെന്നിമാറിയത് തലനാരിഴക്കാണ്. ദില്ലി വിമാനത്താവളത്തില്‍ നിന്ന് ജൂണ്‍ 14ന് പുലര്‍ച്ചെ 2. 50ന് വിയന്നയിലേക്ക് പോയ ബോയിംഗ് 777 എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം 900 അടി താഴ്ചയിലേക്ക് വരികയായിരുന്നുവെന്നാണ് വിവരം. പെട്ടെന്ന് നിയന്ത്രണം തിരിച്ചുപിടിച്ച് 9 മണിക്കൂറിലേറെ നീണ്ട യാത്രക്ക് ശേഷം വിയന്നയിലിറങ്ങി. പുറപ്പെടുമ്പോള്‍ ഇടിമിന്നലോടു കൂടിയ കാലാവസ്ഥയായിരുന്നു. മോശം കാലാവസ്ഥയാണെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7