gnn24x7

കേരളത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അഞ്ച് മണിക്കൂർ വൈകി; യാത്രക്കാർ ദുരിതത്തിൽ

0
430
gnn24x7

ഷാര്‍ജ: ഷാർജയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 8ന് പുറപ്പെടേണ്ട വിമാനമാണിത്. 

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് വൈകുന്നത്. യുഎഇ സമയം രാവിലെഎട്ടു മണിക്ക് പുറപ്പെടേണ്ട വിമാനമാണിത്. എന്നാല്‍ അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല.

യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റിയ ശേഷം തിരിച്ചിറക്കി.150ലേറെ യാത്രക്കാർ ദുരിതത്തിലായത്. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. 

gnn24x7