ഡൽഹി: ശീതീകരണ സംവിധാനം പോലുമില്ലാതെ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ 24 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന യാത്രക്കാർ. ഡൽഹിയിൽ നിന്ന് സാൻസ്ഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് 24 മണിക്കൂർ വൈകിയത്. വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്ന യാത്രക്കാരിൽ പലർക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹി അടക്കമുള്ള വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം രൂക്ഷമായി തുടരുന്നതിന് ഇടയിലാണ് എസി പോലുമില്ലാതെ യാത്രക്കാർക്ക് ക്യാബിനുള്ളിൽ കാത്തിരിക്കേണ്ടി വന്നത്.
തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്.
സാങ്കേതിക തകരാറിനേ തുടർന്നായിരുന്നു വിമാനം വൈകിയത്. വിമാനം വൈകിയതിന് പിന്നാലെ യാത്രക്കാർക്ക് താമസ സൌകര്യവും റീഫണ്ട് അടക്കമുള്ളവയും നൽകിയെന്നാണ് എയർ ഇന്ത്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. വിമാനത്തിനുള്ളിൽ യാത്രക്കാർ ബോർഡ് ചെയ്ത ശേഷം എട്ട് മണിക്കൂറോളമാണ് വൈകിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb