ലഹോർ: പള്ളിക്കുള്ളിലെ വിശ്വാസികളെ ചാവേർ ഭീകരനിൽ നിന്നു രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ആകാഷ് ബഷീർ(20) കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യപടിയായ ദൈവദാസ ഗണത്തിലേക്ക്.
2015 മാർച്ച് 15ന് ലഹോർ സെന്റ് ജോൺസ് കത്തോലിക്കാ പള്ളിയിൽ ആയിരത്തോളം വിശ്വാസികൾ പ്രാർഥിക്കുന്നതിനിടെ എത്തിയ ചാവേറിനെ ‘ഞാൻ മരിക്കേണ്ടിവന്നാലും നിന്നെ പള്ളിയിൽ കടക്കാൻ അനുവദിക്കില്ല’ എന്നു പറഞ്ഞ് ആകാഷ് പള്ളി വാതിലിൽ തടഞ്ഞു. പൊട്ടിത്തെറിച്ച ചാവേറിനൊപ്പം ആകാഷും മറ്റു 17 പേരും കൊല്ലപ്പെട്ടു.
പള്ളിയോടുനുബന്ധിച്ചുള്ള ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായ ആകാഷിനെ ദൈവദാസനായി വത്തിക്കാൻ അംഗീകരിച്ച വിവരം കഴിഞ്ഞ 31ന് ലഹോർ ആർച്ച്ബിഷപ് സെബാസ്റ്റ്യൻ ഷായാണ് പ്രഖ്യാപിച്ചത്.

































