gnn24x7

സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി; പ്രതിപക്ഷത്തോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

0
162
gnn24x7

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി. റോജി എം. ജോണ്‍ എം.എൽ.എയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഇങ്ങനൊരു അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ സഭ നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ചചെയ്യും. പതിനഞ്ചാം നിയമസഭയുടെ ഏഴാമത്തെ ചർച്ചയാണിത്.

ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പിരിവാണ് രണ്ട് വർഷമായി സംസ്ഥാനം നടത്തിയതെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുള്ളതിന്റെ 50% എങ്കിലും കിട്ടിയാൽ ഇപ്പോഴുള്ള ട്രഷറി നിയന്ത്രണം പിൻവലിക്കുമെന്നും മന്ത്രി പറഞ്ഞു. കടം കൃത്യമായി തിരിച്ചടച്ച് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7