gnn24x7

അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല; രഞ്ജിത്തിനെതിരായ ആരോപണത്തെ നിസ്സാരവത്കരിക്കരുതെന്ന് ഉർവശി

0
225
gnn24x7

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താര സംഘടന അമ്മ അടിയന്തര നടപടിയെടുക്കണമെന്ന് നടി ഉർവശി. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല, കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം. എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേർത്ത് അംഗങ്ങൾക്ക് പറയാനുള്ളത് കേൾക്കണെന്നും ഉർവശി ആവശ്യപ്പെട്ടു. തനിക്കെതിരെ അനാവശ്യ നോട്ടങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകുമെന്നും ഉർവശി പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തെ നിസ്സാരവത്കരിക്കരുത്. ബംഗാളി നടി പറഞ്ഞിരിക്കുന്ന ആരോപങ്ങൾ ഞെട്ടിക്കുന്നതാണ്. അവർ അവരുടെ നാട്ടിൽ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും?. ഒരു സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേൾക്കുമ്പോഴെ പേടിയാകും. ഉർവശി മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല. ഒരു സ്ത്രീ തൻ്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നിൽ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീർക്കാനാണെങ്കിൽ അവർക്ക് കാര്യങ്ങൾ പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാൽ മതിയായിരുന്നില്ലേ? ഇത് അങ്ങനെയല്ല. ആ സ്ത്രീകൾക്കൊപ്പം ഞാൻ എന്നുമുണ്ട്. വിഷയത്തിൽ സർക്കാറിനേക്കാൾ മുമ്പ് നിലപാടെടുക്കേണ്ടത് അമ്മയാണ്. ഉർവശി പ്രതികരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7