ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാരവേദി അഖില ലോക അടിസ്ഥാനത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി (അയർലണ്ടിൽ ലിവിങ് സെർട്ട് ) “ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ” എന്ന വിഷയത്തിൽ ഓൺലൈൻ ആയി ക്വിസ് മത്സരം നടത്തുന്നു. പ്രഥമ മത്സരം സെപ്റ്റംബർ 20 നും ഫൈനൽ 24 നും നടത്തും. വിജയികൾ ക്ക് 5000, 3000, 2000 രൂപ ക്യാഷ് അവാർഡും മെമന്റോയും നൽകുന്നതാണ്. ഇന്ത്യക്ക് പുറത്തു നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 17 നകം രാജു കുന്നക്കാടിന്റെ (+353 86 334 6861 ) പക്കൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അറിയിച്ചു.
Home Global News ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാരവേദി പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഓൺലൈൻ...