gnn24x7

ഗാസ മുനമ്പിലെ ആക്രമണം; ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ

0
194
gnn24x7

ലാപാസ്: ഗാസ മുനമ്പിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ. അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ  തിരിച്ചുവിളിച്ചു. മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങളും ഗാസയ്ക്കെതിരായ ആക്രമണത്തെ അപലപിച്ചു.

ഗാസ മുനമ്പിൽ നടക്കുന്ന ആക്രമണോത്സുക ഇസ്രയേൽ സൈനിക നടപടിയെയും മാനവികതയ്ക്കെതിരായ കുറ്റത്തെയും അപലപിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചെന്നാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡി മമാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഗാസയിലേക്ക് സഹായം അയക്കുമെന്ന് മന്ത്രി മരിയ നെല പ്രദയും അറിയിച്ചു. ഗാസ മുനമ്പിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പലസ്തീനികളുടെ നിർബന്ധിത കുടിയിറക്കത്തിനും കാരണമായെന്ന് മന്ത്രി പറഞ്ഞു. 

ബൊളീവിയ ഭീകരവാദത്തിനും ഇറാനിലെ ആയത്തുള്ള ഭരണകൂടത്തിനും കീഴടങ്ങുന്നുവെന്നാണ് ഇസ്രയേലിന്‍റെ പ്രതികരണം. അതേസമയം ഹമാസ് ബൊളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. അറബ് രാജ്യങ്ങളോട് സമാന നിലപാടെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7