gnn24x7

അതിർത്തികൾ തുറന്ന് ഓസ്ട്രേലിയ; സ്വാഗതം ചെയത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

0
736
gnn24x7

ദില്ലി: അതിർത്തികൾ തുറക്കാനുള്ള ഓസ്ട്രേലിയൻ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തികൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പടെ ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ വഴിയൊരുക്കിയെന്ന് എസ് ജയശങ്കർ പ്രതികരിച്ചു. വിദ്യാർത്ഥികൾ മടങ്ങി തുടങ്ങിയെന്ന് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി അറിയിച്ചു.

രണ്ട് വര്‍ശത്തിന് ശേഷമാണ് ഓസ്ട്രേലിയ അതിര്‍ത്തി തുറക്കുന്നത്. അതേസമയം, ക്വാഡ് കൂട്ടായ്മയ്ക്കെതിരെയുള്ള ചൈനയുടെ വിമർശനം എസ് ജയശങ്കർ തള്ളി. വിമർശനം കൊണ്ട് കൂട്ടായ്മയുടെ പ്രാധാന്യം ഇല്ലാതാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

gnn24x7