gnn24x7

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ്; പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയരും

0
245
gnn24x7

ഡൽഹി: പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയരും. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കം ഇന്നും ഭരണപക്ഷം നടത്തിയേക്കും. അതേ സമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ് നൽകി. കല്ല്യാൺ ബാനർജിയുടെയും രാഹുലിൻറെയും നടപടി അവകാശ സമിതി പരിശോധിക്കണമെന്നാണ് ആവശ്യം. അതേസമയം,സുരക്ഷ വീഴ്ച മൂടിവയ്ക്കാനുള്ള അടവാണെന്നാണിതെന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.

ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ബിൽ ലോക്സഭ അജണ്ടയിൽ ഉള്‍പ്പെടുത്തി. ടെലികോം നിയമഭേദഗതിയും അജണ്ടയിലുൾപ്പെടുത്തിയിട്ടുണ്ട്. ആകെ ആറ് ബില്ലുകൾ പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ പാസാക്കും. പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗം പേരെയും കഴിഞ്ഞ ദിവസങ്ങളിലായി സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാനാണ് കേന്ദ്ര നീക്കം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7